സമീപകാലത്ത് പ്രസിദ്ധീകരിച്ച് ജില്ല വാർത്തകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  വനിത എൻജിനിയറിങ് കോളേജിൽ പി.എസ്.സി പരിശീലനം.

കേരള പി.എസ്.സി പരീക്ഷ പരിശീലന ക്ലാസുകൾ പൂജപ്പുര വനിത എൻജിനിയറിങ് കോളേജിൽ ആരംഭിക്കും. അസി. എൻജിനിയയർ (എൽ.എസ്.ജി.ഡി), ഓവർസീയർ (ഗ്രേഡ് I, II, III) തസ്തികകൾക്ക് മുൻതൂക്കം നൽകിയാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്. സിവിൽ എൻജിനിയറിങ്ങിൽ ബി.ടെക് / ഡിപ്ലോമ/ ഐ.റ്റി.ഐ യോഗ്യതയുള്ളവർക്ക് കോഴ്സിൽ ചേരാം. വിവരങ്ങൾക്ക്: 9447413195, 9496468589, hodce@lbsitw.ac.in.

.
  4-12-2024
  ലാറ്റക്സ് സോഫ്റ്റ്‌വെയർ പരിശീലനത്തിന് അപേക്ഷിക്കാം.

അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) സംഘടിപ്പിക്കുന്ന ലാറ്റക്സ് പ്രസിദ്ധീകരണ സോഫ്റ്റ്‌വെയർ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം. ഡിസംബർ 12 മുതൽ 21 വരെയുള്ള ഓൺലൈൻ പരിശീലനത്തിന് വിദ്യാർത്ഥികൾ, അധ്യാപകർ, റിസർച്ച് സ്‌കോളർ എന്നിവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ https://icfoss.in/event-details/204 വഴി ഡിസംബർ ഒൻപതിനകം രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: +91 7356610110, +91 2700012 /13, +91 471 2413013, +91 9400225962.

.
  30-11-2024
  കേരള ഫിലിം മാര്‍ക്കറ്റ് രണ്ടാംപതിപ്പ് ഡിസംബര്‍ 11, 12, 13 തീയതികളിൽ.

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഫിലിം മാര്‍ക്കറ്റിന്റെ (കെഎഫ്എം -2) രണ്ടാംപതിപ്പ് ഡിസംബര്‍ 11, 12, 13 തീയതികളിലായി തിരുവനന്തപുരത്ത് നടക്കും. കെഎഫ്എം 2 -ല്‍ ബി 2 ബി മീറ്റിങ്ങുകളും ലോകസിനിമയിലെ പ്രതിഭകള്‍ നയിക്കുന്ന ശില്പശാലകളും മാസ്റ്റര്‍ ക്ലാസ്സുകളും ഉണ്ടായിരിക്കും.

.
  28-11-2024
  എറണാകുളം താലൂക്ക്തല അദാലത്ത് ഡിസംബ൪ 19 മുതൽ 27 വരെ.

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് ആസ്ഥാനങ്ങളിൽ നടത്തുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തിന് ഡിസംബ൪ 19 ന് ജില്ലയിൽ തുടക്കം. അദാലത്തിന്റെ നടത്തിപ്പിന്റെയും സംഘാടനത്തിന്റെയും പൂ൪ണ്ണ ചുമതല ജില്ലാ കളക്ട൪ക്കായിരിക്കും. ഡിസംബ൪ 19 ന് കണയന്നൂ൪, 20 ന് പറവൂ൪, 21 ന് ആലുവ, 23 ന് കുന്നത്തുനാട്, 24 ന് കൊച്ചി, 26 ന് മുവാറ്റുപുഴ, 27 ന് കോതമംഗലം എന്നിങ്ങനെയാണ് ജില്ലയിൽ അദാലത്ത് നടക്കുക. 

.
  26-11-2024
  പ്രയുക്തി ടെക്‌നോ ഡ്രൈവ് നവംബർ 30ന്.

മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ടെക്‌നോപാർക്കിന്റെ സഹകരണത്തോടെ ടെക്‌നോപാർക്ക് ക്ലബ് ഹൗസിൽ നവംബർ 30 ന് രാവിലെ 9 മുതൽ ''പ്രയുക്തി ടെക്‌നോ ഡ്രൈവ് 2024' എന്ന പേരിൽ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. ടെക്‌നോപാർക്കിലെ വിവിധ സ്റ്റാർട്ടപ്പുകൾ മുതൽ മൾട്ടി നാഷണൽ കമ്പനികൾ വരെ തൊഴിൽമേളയിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് www.facebook.com/MCCTVM ഫെയ്സ് ബുക്ക് പേജ് സന്ദർശിക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://tinyurl.com/52f3n884 ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2304577.

.
  23-11-2024
  സംരംഭകർക്കായി കീഡിന്റെ ശില്പശാല.

പുതിയ സംരംഭം തുടങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റും ചേര്‍ന്ന് എട്ടുദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർ ഡിസംബര്‍ അഞ്ചു മുതല്‍ 13 വരെ കളമശ്ശേരിയിലെ കീഡ് കാമ്പസില്‍ നടത്തുന്ന വിവിധ സെഷനുകളില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ http://kied.info/training-calender/ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-0484 2532890 / 2550322/9188922800.

.
  23-11-2024
  തൊഴില്‍രഹിതരായ വനിതകള്‍ക്ക് അതിവേഗ വായ്പ.

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ തൊഴില്‍രഹിതരായ വനിതകള്‍ക്ക് അതിവേഗ വ്യക്തിഗത/ഗ്രുപ്പ്/ വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നു. അപേക്ഷാഫോം, www.kswdc.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ക്കും വിശദവിവരങ്ങള്‍ക്കും എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0482-2984932,929601500


.
  21-11-2024
  പൈതൃക വാരാഘോഷം: പ്രദർശനവും മത്സരങ്ങളും സംഘടിപ്പിക്കും.

പൈതൃക വാരാഘോഷത്തോടനുബന്ധിച്ച് മ്യൂസിയം മൃഗശാല വകുപ്പ് ആർട്ട് മ്യൂസിയത്തിൽ നവംബർ 23 മുതൽ 25 വരെ തിരുവിതാംകൂർ രാജവംശത്തിന്റെ പരമ്പരാഗത തുണിത്തരങ്ങളുടെ പ്രദർശനം സംഘടിപ്പിക്കും. വാരാഘോഷത്തിന്റെ ഭാഗമായി 24ന് ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി പോസ്റ്റർ രചനാ മത്സരവും പ്രബന്ധ രചനാ മത്സരവും നടക്കും. വിവരങ്ങൾക്ക്: 8921150487, 9446567574.

.
  21-11-2024
  ICGAIFE 2.0 അന്താരാഷ്ട്ര കോൺക്ലേവിലേയ്ക്ക് രജിസ്ട്രേഷൻ ആരംഭിച്ചു.

ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഡിസംബർ 8, 9, 10 തീയതികളിലായി കനകക്കുന്നിൽ നടക്കുന്ന ICGAIFE 2.0 അന്താരാഷ്ട്ര കോൺക്ലേവിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. എഐ കോൺക്ലേവിലേക്കും വിവിധ സെഷനുകളായ എഐ ഹാക്കത്തോൺ, എഐ കോൺഫറൻസ് എന്നിവയിലേക്കും https://icgaife2.ihrd.ac.in/index.php/registration ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താം.

.
  19-11-2024
  പട്ടികജാതി പട്ടികവർഗ ഉദ്യാഗാർഥികൾക്കായി പിഎസ്‌സി പരിശീലനം.

തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസ് സിജിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി പട്ടികവർഗ ഉദ്യാഗാർഥികൾക്കായി പിഎസ്‌സി പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 23 നകം തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിന്റെ പത്താം നിലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് : 0471-2330756, 8547676096.

.
  15-11-2024
  ഭിന്നശേഷിക്കാർക്ക് സൗജന്യ തൊഴിൽ പരിശീലനം.


സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ (വി.ടി.സി) 2024-26 അധ്യയന വർഷത്തേക്ക് രണ്ട് വർഷം ദൈർഘ്യമുള്ള പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ്, ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

15നും 30നും മധ്യേ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. പെൺകുട്ടികൾക്ക് താമസ സൗകര്യം സൗജന്യം. അപേക്ഷാഫോം തിരുവനന്തപുരം പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ലഭ്യമാണ്. നിശ്ചിത ഫോമിലോ വെള്ള കടലാസിലോ തയാറാക്കി അപേക്ഷകൾ ബയോഡാറ്റ, ഫോൺ നമ്പർ ഉൾപ്പെടെ നവംബർ 30ന് മുമ്പ് സൂപ്പർവൈസർ, ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം 695 012 എന് വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2343618, 0471-2343241.

.
  15-11-2024
  കോഡിങ് സ്കിൽസ് ഓൺലൈൻ കോഴ്സിലേയ്ക്ക് അപേക്ഷിക്കാം.

സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ കോഡിങ് സ്‌കിൽസ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ https://asapkerala.gov.in/course/coding-skills/ എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 9495999601.

.
  11-11-2024
  സംരംഭകർക്ക് ഡിജിറ്റൽ മാർക്കറ്റിങ്ങിൽ പരിശീലനം.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് (KIED) സംരംഭകർക്കായി ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു. നവംബർ 13 മുതൽ 15 വരെ കളമശേരിയിലെ KIED ക്യാമ്പസിലാണു പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകർക്കും എക്സിക്യൂട്ടീവ്സിനും പരിശീലനത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താൽപര്യമുള്ളവർ http://kied.info/training-calender/ ൽ നവംബർ 10 നകം അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0484-2532890, 0484- 2550322, 9188922800.

.
  8-11-2024
  കൊല്ലം സാമ്പ്രാണിക്കോടി സന്ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു.

Online booking is now open for visits to the Sambranikodi Tourism Center. Visitors can reserve their time slots between 9:00 a.m. and 3:50 p.m. through the official website, www.dtpckollam.com. Spot booking is also available.


.
  4-11-2024
  ഭിന്നശേഷിക്കാര്‍ക്ക് പി.എസ്.സി പരിശീലനം.

ഭിന്നശേഷിക്കാര്‍ക്കായി ജില്ലാഭരണകൂടം നടപ്പിലാക്കുന്ന `ഒപ്പം' പദ്ധതിയുടെ ഭാഗമായി മലപ്പുറം കളക്ടറേറ്റില്‍ പി.എസ്.സി ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. ഞായറാഴ്ചകളിലും, അവധി ദിവസങ്ങളിലുമാണ്, കോഡൂര്‍ സഹകരണ ബാങ്കിന്റെ സഹായത്തോടെ ക്ലാസുകൾ നടത്തുന്നത്. വിവരങ്ങൾക്ക്: 94467 68447.

.
  30-10-2024
  എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷൻ ക്യാമ്പ് ഒക്ടോബർ 30 ന്.

തിരുവനന്തപുരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്‌ട്രേഷൻ ക്യാമ്പ് ഒക്ടോബർ 30 ബുധനാഴ്ച രാവിലെ 11 മണിക്ക് നെയ്യാറ്റിൻകര ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടക്കും. പ്ലസ് ടു യോഗ്യതയുളളവരും ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രോഫഷണൽ യോഗ്യതയുള്ളവരും 35 വയസിൽ താഴെ പ്രായമുള്ളതുമായ നെയ്യാറ്റിൻകര താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാർത്ഥികൾക്ക്‌ പങ്കെടുക്കാം. വിവരങ്ങൾക്ക്: 8921916220.

.
  29-10-2024
  ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ വായ്പ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം.

ക്ഷീര കര്‍ഷകര്‍, ആട് കര്‍ഷകര്‍, മുയല്‍ വളര്‍ത്തല്‍ കര്‍ഷകര്‍, കോഴി കര്‍ഷകര്‍ എന്നിവര്‍ക്ക് എറണാകുളം ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ വായ്പ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അതത് മൃഗാശുപത്രികള്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണം

.
  29-10-2024
  പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് ഓഫീസിന്റെ സൗജന്യ പി.എസ്.സി പരിശീലനം.

പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് ഓഫീസ്, തിരുവനന്തപുരം സി ഇ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള പി എസ്സി മത്സര പരീക്ഷ പരിശീലന പരിപാടിയുടെ ഭാഗമായി പട്ടികജാതി/ പട്ടികവർഗക്കാർക്കായി സൗജന്യ പി എസ് സി പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 30നകം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 0471-2330756, 8547676096.

.
  19-10-2024
  'ദിശ’ ദേശീയ കോൺഫറൻസ് ഒക്ടോബർ 21, 22 തീയതികളിൽ.

 നാഡീ വികാസത്തിലെ പ്രശ്‌നങ്ങളുടെ മുൻനിർണയവും ആവശ്യമായ ഇടപെടലുകളും പ്രമേയമാക്കിയ ദ്വിദിന ദേശീയ കോൺഫറൻസ് ‘ദിശ’ ഒക്ടോബർ 21, 22 തീയതികളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്,ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിലെ ഗുൽമോഹർ ഹാളിൽ നടക്കും. ഓട്ടിസം, എഡിഎച്ച്ഡി, സെറിബ്രൽ പാൾസി തുടങ്ങിയവയുടെ ആദ്യകാല രോഗനിർണയത്തിലും ഇടപെടലിലും ഏറ്റവും പുതിയ പുരോഗതികളും രീതികളും ഉപയോഗിച്ച് ആരോഗ്യ വിദഗ്ധരെ സജ്ജരാക്കുക എന്നതാണ് കോൺഫറൻസ് ലക്ഷ്യമിടുന്നത്.

.
  18-10-2024
  ടെക്സ്റ്റൈൽ മേഖല സ്ത്രീത്തൊഴിലാളികൾക്ക് പബ്ലിക് ഹിയറിംഗ്.

ടെക്സ്റ്റൈൽ മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കായി കേരള വനിതാ കമ്മിഷൻ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും. ഒക്ടോബർ 17 ന് ചിറ്റൂർ റോഡിലെ വൈ.എം.സി.എ ഹാളിൽ രാവിലെ 10.30 ന് നടക്കുന്ന പബ്ലിക് ഹിയറിംഗ് നടത്തും. കേരളത്തിലെ ടെക്സ്റ്റൈൽ മേഖലയിൻ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങളാണ് പബ്ലിക് ഹിയറിംഗിൽ ചർച്ച നടത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.


.
  16-10-2024
  കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻറെ പ്രശ്‌നോത്തരി മത്സരം ഒക്ടോബര്‍ 23ന്.

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി 'ഗാന്ധിയും ഖാദിയും സ്വാതന്ത്ര്യ സമരവും'എന്ന വിഷയത്തെ ആസ്പദമാക്കി പ്രശ്‌നോത്തരി നടത്തുന്നു. ജില്ലാതല പ്രാഥമിക സ്‌ക്രീനിംഗ് മത്സരം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ഒക്ടോബര്‍ 23ന് രാവിലെ 10.30ന് നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർ, വിദ്യാര്‍ത്ഥികളുടേയും, സ്‌കൂളിന്റെയും പേര്, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ pomlp@kkvib.org എന്ന ഇ മെയിലില്‍ ഒക്ടോബര്‍ 19 ന് വൈകീട്ട് അഞ്ചിന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: 04832734807, 9495408275. 

.
  16-10-2024
  സംരംഭകര്‍ക്കായി ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി.

സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്ഷിപ്പ് ഡവലപ്‌മെന്റ് അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 22 മുതല്‍ 26 വരെ വരെ കളമശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവൃത്തി പരിചയമുള്ള സംരംഭകര്‍ക്ക് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജീസ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ജിഎസ്ടി ആന്റ് ടാക്‌സേഷന്‍, ഓപ്പറേഷണല്‍ എക്‌സലന്‍സ്, സെയില്‍സ് പ്രോസസ് ആൻഡ് ടീം മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവര്‍ കീഡിന്റെ വെബ്ലൈറ്റായ www.kied.info/training-calender/ ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: 0484 2532890/2550322/9188922785.

.
  15-10-2024
  ആഗോള പോഷകാഹാര സുരക്ഷയ്ക്ക് നൂതന തന്ത്രങ്ങൾ : ദ്വിദിന ദേശീയ സെമിനാർ.

ആഗോള പോഷകാഹാര സുരക്ഷയ്ക്കുള്ള നൂതന തന്ത്രങ്ങൾ എന്ന വിഷയത്തിൽ  വെള്ളായണി കാർഷിക സർവകലാശാലയിൽ ഒക്ടോബർ 16-17 തീയതികളിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കും. യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (യു.എൻ ഡബ്ല്യു.എഫ്.പി) പ്രോജക്റ്റായ റൈസ് ഫോർട്ടിഫിക്കേഷന്റെ സാങ്കേതിക സപ്പോർട്ട് യൂണിറ്റാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഭക്ഷ്യ ശാക്തീകരണത്തിലൂടെ ആഗോള പോഷകാഹാര വെല്ലുവിളികളെ നേരിടുക എന്നതാണ് സെമിനാർ ലക്ഷ്യം.

.
  14-10-2024
  ചാല ഐ ടി ഐ പ്രവേശനം : ഒക്ടോബർ 17 വരെ അപേക്ഷിക്കാം.

ചാല ഐ ടി ഐ യിലേ അഡിറ്റീവ് മാനുഫാക്ചറിങ്ങ് ടെക്‌നിഷ്യൻ (3D പ്രിന്റിങ്ങ്), മൾട്ടീമീഡിയ അനിമേഷൻ ആൻഡ് സ്‌പെഷ്യൽ എഫക്ട്‌സ് എന്നീ കോഴ്സുകളിലേക്ക് ഒക്ടോബർ 17 വരെ അപേക്ഷിക്കാം. എസ്.എസ്.എൽ.സി.യാണ് യോഗ്യത. അപ്ലിക്കേഷൻ ഫോം, www.det.kerala.gov.in വെബ്സൈറ്റിലും, ചാക്ക ഐ ടി ഐ, ചാല ഐ ടി ഐ എന്നിവിടങ്ങളിലും ലഭ്യമാണ്. വിവരങ്ങൾക്ക്: 8547898921, 9387812235.

.
  10-10-2024
  കർഷകർക്ക് ഫ്രൂട്ട്ന്യൂട്രീഷൻ ഗാർഡൻ സ്ഥാപിക്കുവാൻ ധനസഹായം.

 തിരുവനന്തപുരം ജില്ലയിലെ അരുവിക്കര പഞ്ചായത്തിലെ കർഷകർക്ക് കൃഷിഭവൻ മുഖേന ഫ്രൂട്ട്ന്യൂട്രീഷൻ ഗാർഡൻ സ്ഥാപിക്കന്നതിന് ധനസഹായം നൽകുന്നു. പൈനാപ്പിൾ, പപ്പായ, വാഴ, ഗ്രാഫ്റ്റ് പ്ലാവ്, റംബൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, സീതപ്പഴം എന്നിവ നട്ടുപിടിപ്പിക്കുന്നതിനാണ് ധനസഹായം നൽകുന്നത്. നിലവിൽ കൃഷി ചെയ്തുകൊണ്ടിരിക്കുന്നവർക്കും പുതുതായി കൃഷി ചെയ്യാൻ താത്‌പര്യമുള്ളവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: 32506749 

.
  9-10-2024
  ഡിജിറ്റൽ ക്രിയേറ്റേഴ്‌സിന് സൗജന്യ പരിശീലനം.

ഡിജിറ്റൽ ക്രിയേറ്റേഴ്‌സാവാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ പരിശീലന പരിപാടിയുമായി സംസ്ഥാന യുവജന കമ്മീഷൻ. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ മികച്ച കണ്ടന്റ് ക്രിയേറ്റേഴ്‌സാകുന്നതിനാണ് പരിശീലനം. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിഡ്ജിങ് ഡോട്ട്‌സ് മീഡിയ സൊല്യൂഷൻസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി സഹകരിച്ചാണ് പരിശീലന പരിപാടി ഒരുക്കിയിരിക്കുന്നത്. 18 മുതൽ 40 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ പതിനഞ്ചാം തീയതിക്ക് മുൻപ് creatorbootcamp2024@gmail.com എന്ന മെയിൽ ഐഡിയിൽ ബയോഡേറ്റയും നിലവിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ലിങ്കും അയക്കേണ്ടതാണ്.

.
  8-10-2024
  പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സിലേയ്ക്ക് അപേക്ഷിക്കാം.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി മുഖേന നടത്തുന്ന പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് (ഇന്റെർവെൻഷണൽ റേഡിയോളജി) എംഡി / ഡിഎൻബി (റേഡിയോഡയഗ്നോസിസ്) അല്ലെങ്കിൽ ഡിഎംആർഡിയും (റേഡിയോഡയഗ്നോസിസ്) ഒരു വർഷത്തെ പ്രവർത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം ഒക്ടോബർ 31 നകം പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട് – 673008 എന്ന വിലാസത്തിൽ ലഭ്യമാകണം. അപേക്ഷാഫോം https://govtmedicalcollegekozhikode.ac.in/news വെബ്സൈറ്റിൽ ലഭിക്കും. വിശദവിവരങ്ങൾക്ക് പ്രോസ്പെക്ടസ് പരിശോധിക്കുക.


.
  8-10-2024
  പൂജാ അവധിക്ക് സ്‌പെഷ്യൽ പാക്കേജുമായി കെഎസ്ആർടിസി.

പൂജാ അവധിക്ക് വിനോദ സഞ്ചാരികൾക്ക് സ്പെഷ്യൽ പാക്കേജുമായി കെഎസ്ആർടിസി. ഒക്ടോബർ 10 മുതൽ 13 വരെ, കണ്ണൂരിൽ നിന്നും പുറപ്പെട്ട് വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്ന നാല് പാക്കേജുകളാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. വിവരങ്ങൾക്ക് : 8089463675, 9497007857

.
  7-10-2024
  മാഗസിന്‍ കവര്‍ പേജ് ഡിസൈന്‍ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു.

കൃഷി വിജഞാനകേന്ദ്രം മാസികയുടെ കവര്‍ പേജ് ഡിസൈന്‍ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട കൃഷി, കര്‍ഷകരുടെ നവീകരണം, ഗ്രാമവികസനം, സുസ്ഥിര കൃഷിരീതികള്‍ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി, ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഡിസൈന്‍ സമർപ്പിക്കാം. അവസാന തീയതി ഒക്ടോബര്‍ 13. ഡിസൈനുകൾ, JPEG അല്ലെങ്കില്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ kvkmpmdamu@gmail.com എന്ന വിലാസത്തില്‍, ലഭ്യമാക്കണം. വിവരങ്ങള്‍ക്ക്: 0494 2686329, 8547193685.

.
  7-10-2024
  നൈപുണ്യ വികസന പരിപാടിയിലേക്ക് അപേക്ഷിക്കാം.

 ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയും, ജൈവശാസ്ത്രമേഖല നൈപുണ്യ വികസന കൗൺസിലും (എൽ.എസ്.എസ്.എസ്.ഡി.സി) സംയുക്തമായി, സംഘടിപ്പിക്കുന്ന നൈപുണ്യ വികസന പരിപാടിയിലേക്ക് തിരുവനന്തപുരം ജില്ലയിലെ രജിസ്ട്രേഡ് ഫാർമസിസ്റ്റുകൾക്ക് അപേക്ഷിക്കാം. ഫാർമസി കൗൺസിലിൽ വച്ച് നടത്തുന്ന പരിപാടിയിലെ ആദ്യ ബാച്ചിലേക്ക് 40 പേർക്കാണ് പ്രവേശനം. താല്പര്യമുള്ളവർ രജിസ്ട്രേഷനായി കൗൺസിൽ വെബ്സൈറ്റ് www.keralaspc.in സന്ദർശിക്കുക. അപേക്ഷ നൽകുന്നതിന് അവസാന തീയതി ഒക്ടോബർ 9. വിവരങ്ങൾക്ക്: 9387802220, 9961373770.

.
  5-10-2024
  എറണാകുളം ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗത നിയന്ത്രണം.

എറണാകുളം ജില്ലയില്‍ സ്‌കൂളുകളുടെയും കോളേജുകളുടെയും സമയക്രമം പരിഗണിച്ച് ടിപ്പര്‍ ലോറികളുടെയും/ ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗതം രാവിലെ 8.30 മുതല്‍ 10.00 വരെയും വൈകിട്ട് 4.00 മുതല്‍ 5.00 വരെയും നിരോധിച്ചു. ഈ ഉത്തരവു ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.

.
  4-10-2024
  കാനനകാന്തി പ്രദര്‍ശന വിപണനമേള തിരുവനന്തപുരത്ത്.

വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് തിരുവനന്തപുരം മാനവീയം വീഥിയില്‍ ഒക്ടോബര്‍ എട്ടുവരെ 'കാനനകാന്തി' വനോല്‍പ്പന്ന-പാരമ്പര്യ ഭക്ഷണ പ്രദര്‍ശന വിപണനമേള നടക്കും. പരിസ്ഥിതി പുസ്തകമേള, വന്യജീവി ഫോട്ടോ പ്രദര്‍ശനം, ആദിവാസി പാരമ്പര്യകലകളുടെ അവതരണം, സാംസ്‌കാരിക പരിപാടികള്‍, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ചര്‍ച്ചകള്‍, കാലമേള തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.

.
  4-10-2024
  വയനാട് വന്യജീവി സങ്കേതം ഇക്കോം ടൂറിസം സഫാരി പുനരാരംഭിച്ചു.

 വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവടങ്ങളിലെ ഇക്കോം ടൂറിസം സഫാരി ബുധനാഴ്ച പുനരാരംഭിച്ചു.രാവിലെ 7 മുതല്‍ 10 വരെയും ഉച്ചയ്ക്ക് ശേഷം 3 മുതല്‍ വൈകീട്ട് 5 വരെയുമുള്ള കാനന സഫാരിയാണ് തുടങ്ങുന്നത്. സഫാരിക്കുള്ള ടിക്കറ്റുകള്‍ അതത് കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകും. ഒക്‌ടോബര്‍ 7 മുതല്‍ www.wayanadwildlifesanctuary.com എന്ന വെബ്‌സൈറ്റ് വഴി ബുക്കിംഗ് നടത്താം.

ഫോണ്‍ മുത്തങ്ങ :9947271015 തോല്‍പ്പെട്ടി :7907543321


.
  3-10-2024
  ‘ദിശ’ ഉന്നതവിദ്യാഭ്യാസ മേള ഒക്ടോബർ 4 മുതൽ 8 വരെ തൃശൂരിൽ.

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന, കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ദിശ’ ഉന്നത വിദ്യാഭ്യാസ മേള ഒക്ടോബർ 4 മുതൽ 8 വരെ തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കും. മേളയുടെ ഭാഗമായി ദേശീയ - അന്തർദേശീയ തലത്തിലെ എഴുപതോളം മികച്ച സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് ഒരുക്കുക. കേന്ദ്ര, സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റികളും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കും

.
  3-10-2024
  ഗാന്ധിജയന്തി ക്വിസ് മത്സരം ഒക്ടോബര്‍ 10ന്.

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് തിരുവനന്തപുരം ജില്ലയിലെ ഹൈസ്‌കൂള്‍ , ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തില്‍ ഒക്ടോബര്‍ പത്തിന് രാവിലെ 10 മണിക്ക് വൈ.എം.സി.എ കെ.സി ഈപ്പന്‍ ഹാളിലാണ് മത്സരം നടക്കുന്നത്. ഒരു സ്‌കൂളില്‍ നിന്ന് എട്ട് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ രണ്ട് കുട്ടികൾക്ക് മത്സരിക്കാം. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍ എന്നിവ സെപ്റ്റംബര്‍ 30ന് മുന്‍പായി potvm@kkvib.org എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക്: 9495300528, 8075733259.

.
  1-10-2024
  വന്യജീവി വാരാഘോഷം: സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ.

വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ജില്ലാ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ വിവിധ മൽസരങ്ങൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 2, 3 തീയതികളിൽ കട്ടപ്പന ഗവ. ട്രൈബൽ ഹൈസ്കൂളിലാകും മത്സരങ്ങൾ നടക്കുക. അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും അധികാരികൾ സാക്ഷ്യപ്പെടുത്തിയ കത്തുമായി എത്തുന്ന രണ്ട് പേർക്ക് വീതം ഓരോ വിഭാഗത്തിലും പങ്കെടുക്കാം. ക്വിസ് മൽസരത്തിന് രണ്ടു പേർ ഉൾപ്പെടുന്ന ഒരു ടീമിന് ഒരു സ്ഥാപനത്തിൽ നിന്നും, ഓരോ വിഭാഗത്തിലും പങ്കെടുക്കാവുന്നതാണ്. വിവരങ്ങൾക്ക്: 04862 2325105, 9946413435.

.
  1-10-2024
  വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

മുഴുവന്‍ സമയ തൊഴിലധിഷ്ഠിത, പ്രവൃത്തിപര, സാങ്കേതിക കോഴ്സുകള്‍ക്ക് പഠിക്കുന്ന വിമുക്തഭടന്‍മാരുടെ കുട്ടികള്‍ക്കും ഭാര്യമാര്‍ക്കും അമാല്‍ഗമേറ്റഡ് ഫണ്ടില്‍ നിന്നും നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മുന്‍വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനമോ അതിലധികമോ മാര്‍ക്ക് ലഭിച്ചിരിക്കണം. നവംബര്‍ 20 ന് മുന്‍പായി സര്‍വീസ് പ്ലസ് പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0477 2245673.

.
  28-9-2024
  ആലപ്പുഴ ജില്ലയിൽ കുടുംബശ്രീ ഓഡിറ്റര്‍മാരെ നിയമിക്കുന്നു.

ആലപ്പുഴ ജില്ലയിലെ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തില്‍ ഓഡിറ്റിഗ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഓഡിറ്റര്‍മാരെ നിയമിക്കുന്നു. 21 നും 40 നും മധ്യേ പ്രായമുള്ള കുടുംബശ്രീ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് നിലവിലുള്ള 11 ഒഴിവുകളിലേക്ക്‌ അപേക്ഷിക്കാം. അപേക്ഷകർക്ക് കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദമോ, ബിരുദമോ ഉണ്ടായിരിക്കണം, കൂടാതെ കമ്പ്യൂട്ടര്‍ പരിജ്ഞാനം (ടാലി ഉള്‍പ്പെടെ) ഉള്ളവരുമായിരിക്കണം. താല്‍പര്യമുള്ളവര്‍, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഒക്ടോബര്‍ നാലിന് വൈകുന്നേരം 5 മണിക്കുള്ളില്‍ കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ഫോം ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നോ ബന്ധപ്പെട്ട കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ നിന്നോ ലഭിക്കും. മേല്‍വിലാസം: ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, വലിയകുളം, ആലപ്പുഴ- 688001. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മിഷന്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.

.
  28-9-2024
  പ്രെഡിക്ട് ജനകീയ സ്കോളർഷിപ്പിന് അപേക്ഷിക്കാം.

വിദ്യാര്‍ത്ഥികളുടെ തുടർപഠനത്തിന് സഹായകരമാകുന്ന പ്രെഡിക്ട് ജനകീയ സ്കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കാം. തൃത്താല മണ്ഡലത്തിൽ സ്ഥിരതാമസക്കാരും, ഈ വർഷം പത്താം ക്ലാസ് പൂർത്തീകരിച്ചവരും, സർക്കാർ ,എയ്ഡഡ് സ്ക്കൂളുകളിൽ പഠിച്ചവരുമായിരിക്കണം അപേക്ഷകർ. ആകെ വിഷയങ്ങളിൽ ഒൻപത് എ പ്ലസ് എങ്കിലും നേടിയവരും, കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടുതലും ഉള്ളവരുമാകരുത്. അപേക്ഷാഫോറം മണ്ഡലത്തിലെ ഹൈസ്കൂള്‍ ഹെഡ്‌മാസ്റ്റര്‍മാരില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറവും SSLC മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും സഹിതം നേരിട്ടോ തപാല്‍ മുഖേനയോ ഒക്ടോബർ 10നകം തദ്ദേശസ്വയംഭരണ-എക്സൈസ്, പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രിയുടെ പ്രാദേശിക ക്യാമ്പ് ഓഫീസ്, കൂറ്റനാട്, തൃത്താല, പാലക്കാട് - 679533 എന്ന വിലാസത്തിൽ ലഭ്യമാക്കണം.അപേക്ഷയുടെ കവറിനു പുറത്ത് 'പ്രെഡിക്ട് സ്കോളര്‍ഷിപ്പ് പദ്ധതി 2024' എന്ന് രേഖപ്പെടുത്തണം. വിശദവിവരങ്ങള്‍ക്ക് - 9633877504,94477 51345, 9446907901

.
  26-9-2024
  ഡാക് അദാലത്ത് - തപാൽ സേവനങ്ങളെ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും പരിഗണിക്കാൻ.

തിരുവനന്തപുരം ആർഎംഎസ് ഡിവിഷന്റെ പരിധിയിൽപ്പെടുന്ന തപാൽ സേവനങ്ങളെ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും പരിഗണിക്കുന്നതിനുള്ള ‘ഡാക് അദാലത്ത്’ സെപ്റ്റംബർ 30 ഉച്ചയ്ക്ക് 3 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടത്തും. അദാലത്തിൽ പരിഗണിക്കാനുള്ള പരാതികളും നിർദ്ദേശങ്ങളും പരാതിക്കാരന്റെ ഇ-മെയിൽ ഐഡി / വാട്സ്ആപ്പ് നമ്പർ സഹിതം സെപ്റ്റംബർ 28 നകം ലഭ്യമാക്കണം. ഗൂഗിൾ മീറ്റ് പങ്കെടുക്കാനുള്ള ലിങ്ക് പരാതിക്കാരന് മൊബൈൽ നമ്പർ, ഇമെയിൽ ഐഡി വഴി കൈമാറും. ഇ-മെയിൽ: ssrmtv.keralapost@gmail.com / rmsdotv.kl@indiapost.gov.in. മേൽവിലാസം: സീനിയർ സൂപ്രണ്ട്, തിരുവനന്തപുരം ആർഎംഎസ് ടിവി ഡിവിഷൻ, തിരുവനന്തപുരം – 695023.


.
  25-9-2024
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി