പൊലീസ് സേവനങ്ങളുടെ ആധുനികവൽക്കരണം: പട്ടണക്കാട്, മുഹമ്മ സ്റ്റേഷനുകൾക്ക് ഐഎസ്ഒ അംഗീകാരം


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

പൊലീസ് സ്റ്റേഷനിലെ സേവനങ്ങൾ ആധുനികവത്കരിച്ച് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയ ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകൾക്ക് ISO 9001:2015 അംഗീകാരം. ആധുനിക സൗകര്യങ്ങൾ, അത്യാധുനിക അടിസ്ഥാനസൗകര്യങ്ങൾ, പൊതുജന സൗഹൃദ അന്തരീക്ഷം എന്നിവ അടിസ്ഥാനമാക്കിയയാണ് അംഗീകാരം നൽകിയത്. പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകൾ മാതൃകാപരമായ മാനുഷിക-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ മികച്ച സേവനദാതാക്കളായി മാറിയതിന്റെ തെളിവാണ് ഈ നേട്ടം. എഫ്‌ഐആർ രജിസ്‌ട്രേഷനുള്ള വിവരങ്ങളുടെ പ്രാഥമിക ഉറവിടമായി വർത്തിക്കുന്ന പരാതിപരിഹാരസംവിധാനം പൊലീസ് സ്റ്റേഷൻ പ്രവർത്തനങ്ങളുടെ നിർണായക ഘടകമാണ്. ഈ പരാതി അന്വേഷണങ്ങൾ എഎസ്പി ഓഫീസിൽ നേരിട്ടു നിരീക്ഷിക്കും. 15 ദിവസത്തിനുള്ളിൽ പരാതികൾ തീർപ്പാക്കുന്നതിനായി ഈ സംവിധാനം പ്രവർത്തിക്കും. പൊലീസ് സ്റ്റേഷനിലെ അടിസ്ഥാന സൗകര്യാവികസനങ്ങളുടെ ഭാഗമായി ഉപേക്ഷിക്കപ്പെട്ട നാനൂറിലധികം വസ്തുക്കൾ ജില്ലാ പൊലീസ് സ്റ്റോറിലേക്കു നൽകുകയും ഉപയോഗശൂന്യമായ വസ്തുക്കൾ നീക്കുകകയും ചെയ്തു. ഈ നടപടികൾ സ്റ്റേഷനുകൾക്കുള്ളിൽ ആവശ്യത്തിനു സ്ഥലം ലഭിക്കാൻ സഹായിച്ചു. ചേർത്തല സബ് ഡിവിഷനിലെ എല്ലാ വാഹനങ്ങളുടെയും സമഗ്രമായ വിവരസഞ്ചയം തയ്യാറാക്കി. ക്ലെയിം ചെയ്യാത്ത വാഹനങ്ങൾ ലേലം ചെയ്യാനുള്ള പ്രക്രിയ ആരംഭിച്ചു. ചേർത്തല സബ് ഡിവിഷൻ ''കടലാസ്രഹിതഭരണം/കടലാസിന്റെ ആവശ്യകത കുറഞ്ഞ ഭരണനിർവഹണം''എന്ന നയം സ്വീകരിച്ചു ഡിജിറ്റൽ സംവിധാനങ്ങൾ വഴി കേസ് ഡയറികളും കുറ്റപത്രങ്ങളും സമർപ്പിച്ചു. പ്രതിമാസം 50,000 കടലാസുകൾ ഈ സംവിധാനത്തിലൂടെ ലാഭിക്കാനാകും. കനത്ത മഴയിൽനിന്നു കെട്ടിടങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ ആയുസ്സു വർധിപ്പിക്കുന്നതിനുമായി ട്രസ് വർക്ക്, വാട്ടർപ്രൂഫിങ്, റീപെയിന്റിങ് തുടങ്ങിയ നടപടികൾ നടപ്പാക്കി. സ്റ്റേഷനുകളിലെ ജോലി അന്തരീക്ഷവും പൊതുജന ഇടപെടലും മെച്ചപ്പെടുത്തുന്നതിനു ജീവനക്കാർക്കു പ്രത്യേക ഇടങ്ങൾ, മെച്ചപ്പെട്ട വിശ്രമമുറികൾ, വാട്ടർ കൂളറുകൾ, ഇരിപ്പിടങ്ങൾ പോലുള്ള ജനസൗഹൃദ സൗകര്യങ്ങൾ എന്നിവയും സജ്ജമാക്കി .പൊതു സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമായ ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിനുമായി എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഈ ക്രമീകരണങ്ങൾ വ്യാപിപ്പിക്കാൻ ചേർത്തല സബ് ഡിവിഷൻ പദ്ധതിയിടുന്നു.

ആലപ്പുഴ

 01-02-2025
article poster

ജില്ലയിലെ ആദ്യ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി കൂത്താട്ടുകുളം

article poster

ശുദ്ധമായ മാംസം വിപണിയിലെത്തിക്കാൻ 'ഇരവിപേരൂര്‍ മീറ്റ്സ്'

article poster

കേരളത്തിലെ ആദ്യ പാത്ത് വേ പാലം ആലപ്പുഴയിൽ

article poster

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഹാപ്പി ട്രിവാൻഡ്രം പദ്ധതി

article poster

അതിജീവനത്തിന്റെ ബെയ്‌ലി - 'എ പ്രോഡക്റ്റ് ഫ്രം ചൂരൽമല'