വൈദ്യുതി ഉത്പാദനത്തിൽ റെക്കോർഡിട്ട് കണ്ണൂരിലെ ബാരാപോൾ


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

ഊർജോൽപാദനത്തിൽ റെക്കോർഡിട്ട് ബാരാപോൾ ചെറുകിട ജലവൈദ്യുത പദ്ധതി. കണ്ണൂർ ജില്ലയിലെ ഏക ജലവൈദ്യുതി ഉത്പാദന കേന്ദ്രമായ ബാരാപോളിൽ പ്രതിവർഷ ഉത്പാദന ലക്ഷ്യമായ 360 ലക്ഷം യൂണിറ്റ് ഇത്തവണ കൈവരിച്ചത് ഇനിയും ഏഴ് മാസം ബാക്കിനിൽക്കെയാണ്.2016 ഫെബ്രുവരി 29ന് ഉദ്ഘാടനംചെയ്ത പദ്ധതി മൂന്നു വർഷംകൊണ്ട് സ്ഥാപിതശേഷിയിൽ കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചു. 2021 - 22 കാലത്ത് 498.3 ലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിച്ച് ചരിത്രംകുറിച്ചു. 500 ലക്ഷം യൂണിറ്റ് ഉൽപ്പാദനമാണ് ഇനി ലക്ഷ്യം. ജൂൺ - മെയ് ആണ് കെഎസ്ഇബിയുടെ വൈദ്യുതി ഉൽപ്പാദന കലണ്ടർ കാലം. 15 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള നിലയത്തിൽ അഞ്ച് മെഗാവാട്ട് ശേഷിയുള്ള മൂന്ന് ജനറേറ്ററാണുള്ളത്. 11 കിലോവാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി 33 കെവിയാക്കി രണ്ട് ഭൂഗർഭ കേബിളുകൾവഴി കുന്നോത്ത് 110 കെവി സബ്‌സ്റ്റേഷനിലെത്തിച്ചാണ് പ്രസരണം. അണക്കെട്ടും തടയണയുമില്ലാതെ ട്രഞ്ച് വിയർ സംവിധാനത്തിലാണ് ഊർജോൽപ്പാദനം. ദക്ഷിണേന്ത്യയിൽ ആദ്യത്തേതും രാജ്യത്തെ നീളംകൂടിയവയിലൊന്നുമാണ് ബാരാപോളിലെ ട്രഞ്ച് വിയർ.ഉദ്ഘാടനശേഷം ഇതുവരെയായി 2745.4 ലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാന പവർഗ്രിഡിലെത്തിച്ചതും ഒരു മെഗാവാട്ടിന്റെ കനാൽ സൗരോർജ പദ്ധതിയും മൂന്ന് മെഗാവാട്ടിന്റെ കനാൽ മേൽപ്പുര സൗരോർജ പദ്ധതിയും ബാരാപോളിന്റെ സവിശേഷതയാണ്.

കണ്ണൂർ

 29-10-2024
article poster

ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ച സംസ്ഥാനത്തെ ആദ്യത്തെ സിഡിഎസ് വെങ്ങപ്പള്ളി

article poster

രാജ്യത്തെ ഏറ്റവും മികച്ച മറൈൻ ജില്ലയെന്ന നേട്ടം സ്വന്തമാക്കി കൊല്ലം

article poster

ഭാഷയുടെ കഥ നിറച്ച് രാജ്യത്തെ ആദ്യ ഭാഷ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയം

article poster

യുഎൻ-ഷാങ്ഹായ് ഗ്ലോബൽ അവാർഡ് നേടുന്ന രാജ്യത്തെ ആദ്യ നഗരമായി തിരുവനന്തപുരം; നേട്ടം ലോകനഗരങ്ങളോട് മത്സരിച്ച്

article poster

കേരളത്തിലെ ആദ്യത്തെ എക്‌സ്ട്രാഡോസ്ഡ് കേബിൾ പാലം ആലപ്പുഴയിൽ