പ്രകൃതിയോടിണങ്ങിയ വിനോദസഞ്ചാരം; ഹരിത ടൂറിസം കേന്ദ്രമായി മാർമല അരുവി


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

കോട്ടയം തീക്കോയി ഗ്രാമപഞ്ചായത്തിലെ മാർമല അരുവി വിനോദസഞ്ചാര കേന്ദ്രത്തെ ഹരിതടൂറിസം കേന്ദ്രമായി ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി ഹരിതകേരള മിഷൻ ജില്ലയിലെ 30 ടൂറിസം കേന്ദ്രങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിരുന്നതിൽ ഒന്നാണ് മാർമല അരുവി. പ്രദേശത്ത് ഗ്രാമപഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി 100% മാലിന്യമുക്തമാക്കിയിരിക്കുകയാണ്.

ഏകദേശം 40 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന മാർമല അരുവി ഈരാറ്റുപേട്ടയിൽ നിന്ന് പത്ത് കിലോമീറ്റർ ദൂരെ തീക്കോയിലാണ്. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ഇത്. വെള്ളച്ചാട്ടം കാണാൻ എത്തുന്നവർക്ക് നീന്തി കുളിക്കാൻ പ്രകൃതിയാൽ തന്നെ തീർത്ത ഒരു കുളവും അരുവിയ്ക്ക് സമീപത്തുണ്ട്. ട്രെക്കിങ്ങും സാഹസിക യാത്രകളും ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ ഇടംകൂടിയാണ് മാർമല. എസ്‌റ്റേറ്റുകളുടെ ഇടയിലുള്ള ഒറ്റയടിപാത ഒരു കലോമീറ്ററോളം നടന്നാണ് വെള്ളച്ചാട്ടത്തിലേക്കെത്തേണ്ടത്.

മാർമലയിൽ ദിനംപ്രതി നിരവധി വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. ഇവിടെ വൈദ്യുതി ലൈൻ, ബയോ-ടോയ്ലറ്റ്, ടേക്ക് എ ബ്രേക്ക്, ഹരിത ചെക്ക് പോസ്റ്റ്, സെക്യൂരിറ്റി റൂം, നിരീക്ഷണ ക്യാമറ എന്നീ അത്യാധുനിക സൗകര്യങ്ങൾ കൂടി സാധ്യമാകുന്നതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. സെക്യൂരിറ്റിയും ക്ലീനിങ് സ്റ്റാഫും ഉൾപ്പെടെ നാലു ജീവനക്കാരെ മാർമലയിൽ നിയോഗിച്ചിട്ടുണ്ട്.

കോട്ടയം

 10-02-2025
article poster

മികച്ച നേട്ടവുമായി കണിച്ചുകുളങ്ങര എബിസി സെന്റർ; 10 മാസത്തിനുള്ളിൽ വന്ധ്യംകരണം നടത്തിയത് 853 നായ്ക്കളെ

article poster

വനിതാ ശാക്തീകരണത്തിൽ പുത്തൻ കുതിപ്പുമായി കണ്ണൂർ; ‘ഉയരെ’ ക്യാമ്പയിനിലൂടെ 30,000 സ്ത്രീകൾക്ക് തൊഴിൽ

article poster

തമ്പാനൂരിൽ അത്യാധുനിക വിശ്രമമുറിയും ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ക്ലോക്ക് റൂമും

article poster

ആരോഗ്യരംഗത്ത് എറണാകുളത്തിന് സുവർണ്ണ നേട്ടം: രാജ്യത്താദ്യമായി ജില്ലാ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ

article poster

ഭക്ഷ്യസുരക്ഷയും, ഫുഡ് ടൂറിസവും ലക്ഷ്യമാക്കി ശംഖുമുഖത്ത് ഫുഡ് സ്ട്രീറ്റ് ഹബ്