മൂന്നാർ ടൂറിസത്തിന് KSRTC ഡബിൾ ബെൽ, റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് സർവീസ് ആരംഭിച്ചു


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖല സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് സേവനം നടപ്പാക്കി കെ.എസ്.ആർ.ടി.സി. ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ മുന്നാറിലാണ് നൂതന സംരംഭമായ റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് സേവനം ആരംഭിച്ചിരിക്കുന്നത്. വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പടെ നിരവധിയാളുകൾ സന്ദർശിക്കുന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് മൂന്നാർ.കെ.എസ്.ആർ.ടി.സിയുടെ പുതിയ പദ്ധതിയിലൂടെ മൂന്നാറിലെ മഞ്ഞും തേയിലത്തോട്ടത്തിന്റെ മനോഹാരിതയും നൂറ് ശതമാനം ഗ്ലാസ് പാനലുകൾ കൊണ്ട് നിർമിച്ച ഡബിൾ ഡക്കർ ബസ് യാത്രയിലൂടെ സഞ്ചാരികൾക്ക് ആസ്വദിക്കാൻ സാധിക്കും.

കെ.എസ്.ആർ.ടി.സിയുടെ സർവീസിലുണ്ടായിരുന്ന RN765 (KL 15 9050) എന്ന ബസിനെയാണ് മുകൾഭാഗത്തും ബോഡി ഭാഗങ്ങളിലും സുതാര്യമായ ഗ്ലാസ് പാനലുകൾ സ്ഥാപിച്ച് പുത്തൻ രൂപത്തിൽ റോയൽ വ്യൂ എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്നത്. മൂന്നാർ പാതയിലൂടെയുള്ള യാത്രകൾ മനോഹരമാക്കാൻ ബസിൽ വ്യത്യസ്തമായ നിറങ്ങളിലുള്ള ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ട്. മുകൾ നിലയിൽ 38 പേരും താഴത്തെ നിലയിൽ 12 പേരും സഹിതം 50 സഞ്ചാരികൾക്ക് ഡബിൾ ഡക്കർ ബസിൽ യാത്ര നടത്താം. അത്യാവശ്യ മൊബൈൽ ചാർജ്ജിംഗ് ഉൾപ്പടെ മ്യൂസിക് സിസ്റ്റം, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം എന്നീ സംവിധാനങ്ങൾ ബസിൽ സജ്‌ജമാണ്. സഞ്ചാരികൾക്ക് യാത്രാവേളയിൽ കുടിവെള്ളം, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവ ലഭിക്കും.

തിരുവനന്തപുരത്ത് ആരംഭിച്ച രണ്ട് ഓപ്പൺ ഡബിൾഡക്കർ സർവീസിനും കൊച്ചി നഗരത്തിൽ ആരംഭിച്ച ഡബിൾ ഡക്കർ സർവീസുകൾക്കും മികച്ച പൊതുജന പിന്തുണ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാറിലും സർവീസ് ആരംഭിച്ചത്. തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാഗമായി മൂന്നാർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നാരംഭിച്ച് സിഗ്‌നൽ പോയിന്റ്, ചൊക്രമുടി, ആനയിറങ്കൽ, ബൊട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിലൂടെ ഡബിൾ ഡക്കർ ബസ് സർവീസ് നടത്തിയിരുന്നു. ഈ സർവീസുകൾക്ക് മികച്ച പ്രതികരണമാണ് മുന്നാറിൽ ലഭിച്ചത്. തുടർന്നാണ് ടൂറിസം മേഖലയിലെ കുതിപ്പ് ലക്ഷ്യമാക്കി റോയൽ വ്യൂ എന്ന പേരിൽ സ്ഥിരം ഡബിൾ ഡക്കർ സൗകര്യം കെഎസ്ആർടിസി നടപ്പാക്കിയത്. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തേകാൻ ഉതകുന്ന തരത്തിലാണ് ഡബിൾ ഡക്കർ ബസ് സേവനം കെ.എസ്.ആർ.ടി.സി. നടപ്പാക്കിയിരിക്കുന്നത്.


ഇടുക്കി

 07-01-2025
article poster

മാതൃക ഭരണം, സംസ്ഥാനത്തെ മികച്ച കളക്ടറേറ്റായി തിരുവനന്തപുരം

article poster

ദുർഘട മേഖലയിൽ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ട്രൈബൽ ഹബ്ബ്

article poster

ദേശീയ അംഗീകാര നിറവില്‍ കരകുളം കുടുംബാരോഗ്യ കേന്ദ്രം

article poster

കുഞ്ഞുങ്ങൾക്ക് കരുതലും കൈത്താങ്ങുമായി 'വെക്കേഷൻ ഫോസ്റ്റർ കെയർ' പദ്ധതി

article poster

കുട്ടനാടൻ താറാവിന് ഐസിഎആറിന്റെ ദേശീയ അംഗീകാരം