തുല്യതാ പഠിതാക്കളുടെ ഉന്നതപഠനത്തിൽ ബിരുദ പദ്ധതിയുമായി വയനാട്


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

തുല്യതാ പഠിതാക്കളുടെ ബിരുദ പഠനത്തിന് മാതൃകാപരമായ നൂതന പദ്ധതിയുമായി വയനാട് ജില്ലാ പഞ്ചായത്ത്. ഹയർസെക്കൻഡറി തുല്യതാ കോഴ്‌സ് വിജയിച്ച പഠിതാക്കൾക്ക് ഡിഗ്രി പഠനത്തിന് അവസരമൊരുക്കുകയാണ് ജില്ലാ പഞ്ചായത്ത്. ഹയർസെക്കൻഡറി തുല്യതാ പഠനം പൂർത്തിയാക്കിയ പഠിതാക്കൾക്ക് ബിരുദ പഠനം ഒരുക്കുന്നതിലൂടെ വർഷത്തിൽ 100 പേർക്ക് ബിരുദ പഠനത്തിന് അവസരം ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ഇത്തരം പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ച പഠിതാക്കൾക്കാണ് ബിരുദ പഠനത്തിന് പുത്തൻ സാധ്യത ഒരുങ്ങുന്നത്. ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പഠനാവസരം വീണ്ടെടുത്ത് ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ച പഠിതാക്കൾക്ക് സാമ്പത്തികമില്ലാത്തതിനാൽ പഠനം തുടരാനാകാത്ത സ്ഥിതിയുണ്ടാകാതിരിക്കാൻ പദ്ധതിയിലൂടെ സഹാചര്യമൊരുങ്ങും.ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ബിരുദ കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്യുന്ന ജനറൽ പഠിതാക്കൾക്ക് 50 ശതമാനം ഫീസും പട്ടികജാതി വിഭാഗക്കാർക്ക് 75 ശതമാനം ഫീസും പട്ടികവർഗ്ഗ പഠിതാക്കൾക്ക് 100 ശതമാനം ഫീസും ജില്ലാ പഞ്ചായത്ത് യൂണിവേഴ്സിറ്റിക്ക് അടക്കും. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകളും ഇടവേളകളിൽ പ്രമുഖ വ്യക്തികളുടെ അനുഭവങ്ങളും പഠിതാക്കൾക്ക് ലഭിക്കും.

വയനാട്

 20-01-2025
article poster

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഹാപ്പി ട്രിവാൻഡ്രം പദ്ധതി

article poster

അതിജീവനത്തിന്റെ ബെയ്‌ലി - 'എ പ്രോഡക്റ്റ് ഫ്രം ചൂരൽമല'

article poster

മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കി വെളിയന്നൂർ പഞ്ചായത്ത്

article poster

പൊൻതിളക്കവുമായി കുഞ്ഞാറ്റ കൃഷിക്കൂട്ടത്തിന്റെ 'തട്ട ബ്രാൻഡ്'

article poster

സ്മാര്‍ട്ടായി കരകുളം കൃഷിഭവന്‍