അയ്യങ്കാളി സ്പോർട്സ് സ്കൂൾ സെലക്ഷൻ ട്രയൽ

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവണ്മെന്റ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽ കായിക മേഖലയിൽ മുന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി സെലക്ഷൻ ട്രയൽ സംഘടിപ്പിക്കുന്നു. ജനുവരി 27 മുതൽ ഫെബ്രുവരി 11 വരെ രാവിലെ 8 മണിക്ക് കേരളത്തിലെ 14 ജില്ലകളിലായിട്ടാണ് സെലക്ഷൻ നടത്തുന്നത്.

അത്‌ലറ്റിക്‌സ്, ഫുട്ബോൾ, ജൂഡോ, റസലിംഗ്, ജിംനാസ്റ്റിക്സ് (ആൺകുട്ടികൾക്കും/ പെൺകുട്ടികൾക്കും) എന്നീ 5 ഇനങ്ങളിലായാണ് സെല്കഷൻ നടക്കുന്നത്. നിലവിൽ 4, 10 ക്ലാസുകളിൽ പഠിയ്ക്കുന്ന കുട്ടികൾ മേധാവിയുടെ സാക്ഷ്യപത്രം, 3 ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പ് ഉൾപ്പെടെ അതാത് ജില്ലയിലെ വേദികളിൽ എത്തിച്ചേരണം. നിലവിൽ 5,6,7,8 എന്നീ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അടുത്ത അധ്യയന വർഷത്തിൽ 6,7,8,9 എന്നീ ക്ലാസുകളിലേക്ക് പ്രവേശനം നൽകും. 8,9,11 ക്ലാസുകളിലെ പ്രവേശനം ഫിസിക്കൽ ടെസ്റ്റ്, സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലും 5,6,7 ക്ലാസുകളിലേക്ക് ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലുമാണ് സെലക്ഷൻ നടത്തുന്നത്. വിവരങ്ങൾക്ക്: 9447111553, 7356075313, 9744786578.

സെലക്ഷൻ ട്രയൽ സംഘടപ്പിക്കുന്ന സ്ഥലവും തീയതിയും

കാസർഗോഡ് മുൻസിപ്പൽ സ്റ്റേഡിയം - ജനുവരി 27

കണ്ണൂർ സെൻട്രൽ ജയിൽ ഗ്രൗണ്ട് - ജനുവരി 28

വയനാട് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് - ജനുവരി 29

കോഴിക്കോട് ഗവണ്മെന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് - ജനുവരി 30

മലപ്പുറം തിരുവാലി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ - ജനുവരി 31

പാലക്കാട് വിക്ടോറിയ കോളേജ് - ഫെബ്രുവരി 1

തൃശ്ശൂർ തോപ്പ് സെന്റ് തോമസ് കോളേജ് സ്റ്റേഡിയം - ഫെബ്രുവരി 3

എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജ് - ഫെബ്രുവരി 4

ഇടുക്കി മൂലമറ്റം സെന്റ് ജോസഫ് കോളേജ് - ഫെബ്രുവരി 5 കോട്ടയം പാല മുൻസിപ്പൽ സ്റ്റേഡിയം - ഫെബ്രുവരി 6

ആലപ്പുഴ കലവൂർ സ്റ്റേഡിയം - ഫെബ്രുവരി 7

പത്തനംതിട്ട തിരുവല്ല മാർത്തോമ കോളേജ് - ഫെബ്രുവരി 8, കൊല്ലം കൊട്ടാരക്കര ഗവണ്മെന്റ് ബോയിസ് എച്ച് എസ് എസ് - ഫെബ്രുവരി 10

തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജ് ഗ്രൗണ്ട് - ഫെബ്രുവരി 11