വിജ്ഞാന ആലപ്പുഴ തൊഴിൽമേള - ലോഗോ ക്ഷണിച്ചു

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 15ന് ആലപ്പുഴ എസ് ഡി കോളേജിൽ സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി പൊതുജനങ്ങളിൽ നിന്നും അനുയോജ്യമായ ലോഗോ ക്ഷണിച്ചു. തൊഴിൽ, നൈപുണ്യം, സ്വയംപര്യാപ്തത തുടങ്ങിയ ആശയങ്ങൾ കോർത്തിണക്കിയ ലോഗോയാണ് തയ്യാറാക്കി അയക്കേണ്ടത്. എൻട്രികൾ ജനുവരി 25ന് വൈകിട്ട് 5നു മുമ്പ് kshreekdisc.alp@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കണം. ലോഗോയോടൊപ്പം അയക്കുന്ന വ്യക്തിയുടെ പേര്, ഫോൺ നമ്പർ, വിലാസം ചേർക്കണം. ലോഗോ മുൻപ് പ്രസിദ്ധീകരിച്ചതോ മറ്റു മൽസരങ്ങൾക്ക് അയച്ചതോ ആകരുത്.