സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിലെ ഭവനരഹിതരായ അംഗങ്ങൾക്കായി ആരംഭിച്ച ഭവന നിർമാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിൽ 16 ഭവനങ്ങൾ നിർമ്മിക്കുന്നതിനുള്ള തുകയാണ് അനുവദിച്ചത്. അപേക്ഷകൾ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ മാർച്ച് 31 ന് മുൻപായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കായി ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസുമായി ബന്ധപെടുക. ഫോൺ : 0491-2505170