സംസ്ഥാന സൈനിക വകുപ്പ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ്സ്‌ മുതൽ ബിരുദാനന്തര ബിരുദം വരെയും മറ്റു ഡിപ്ലോമ കോഴ്കൾക്കും പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കൾക്ക് സംസ്ഥാന സൈനിക വകുപ്പ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. കേന്ദ്രിയ സൈനിക ബോർഡിൽ നിന്നും ഈ വർഷം എഡ്യൂക്കേഷൻ ഗ്രാന്റിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകർ കഴിഞ്ഞ അധ്യയന വർഷത്തിൽ 50 ശതമാനം മാർക്ക് നേടിയിട്ടുള്ളവരാകണം. രക്ഷാകർത്താക്കളുടെ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ താഴെയായിരിക്കണം. അപേക്ഷഫോറം www.sainikwelfarekerala.org വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31 ജനുവരി. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ -0484 2422239.