വനിതാ സംരംഭകർക്ക് അപേക്ഷിക്കാം

വനിതാ സംരംഭകർക്ക് ആശയങ്ങൾ പൊതുജന സമക്ഷം അവതരിപ്പിക്കാൻ സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ മാർച്ച് 1 ന് തിരുവനന്തപുരത്ത് നടത്തുന്ന നവാംഗന 2025 പരിപാടിയിൽ അപേക്ഷ ക്ഷണിച്ചു. 18നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് അവസരം. നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ ഫെബ്രുവരി 5 വൈകിട്ട് 5ന് മുൻപായി അയക്കണം. വിലാസം: മാനേജിംഗ് ഡയറക്ടർ, ഒന്നാം നില, ട്രാൻസ്പോർട്ട് ഭവൻ, കിഴക്കേക്കോട്ട, അട്ടക്കുളങ്ങര പി.ഒ. തിരുവനന്തപുരം-695023. ഫോൺ 0471 2454585. അപേക്ഷ ഫോം kswdc.org ൽ ലഭ്യമാണ്.