സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച ജില്ലയിലെ വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കള്‍ക്കുള്ള സ്‌പോര്‍ട്സ് സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ദേശീയ അന്തര്‍ദേശീയ തലത്തില്‍ കായിക മത്സരങ്ങളില്‍ പങ്കെടുത്തവരായിരിക്കണം. അപേക്ഷകൾ ഫെബ്രുവരി 23ന് മുന്‍പ് ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസ്, വഞ്ചിയൂര്‍, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോണ്‍: 0471-2472748.